ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നവംബർ മുതൽ എല്ലാ ശനിയാഴ്ചയും നടന്നുവരുന്ന മണ്ഡലകാല അയ്യപ്പഭജനാ സമാപനം 12ന് വൈകുന്നേരം നാലു മുതൽ ട്രഷറർ രാധാമണി നായരുടെ നേതൃത്വത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ അറിയിച്ചു.
ക്ഷേത്രത്തിലെ പൂജാരിയുടെ വിശേഷാൽ പൂജകളോടെ സമാപിക്കുന്ന ഈ ഭജനയിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നുവെന്ന് സെക്രട്ടറി രഘുവരൻ നായർ പറഞ്ഞു.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ സേവാസംഘവുമായി സഹകരിച്ചാണ് അന്നത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്.