മൻമോഹൻ സിംങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമ്മുവും, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് നിർണായക സംഭാവനകൾ മൻ മോഹൻ സിംഗ് നൽകി.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജി അക്കാദമിക രംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച അപൂർവം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.
അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ്. ഭാരതത്തിൻ്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളായ മൻമോഹൻ സിങ്ങിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ അനുശോചന കുറിപ്പ്

മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായിരുന്നു. രാജ്യത്തെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നിർണായക പരിവർത്തനത്തിലൂടെ ധീരതയോടെ നയിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമനും മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .