യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മെലാനിയ ട്രംപ് സ്വന്തം ക്രിപ്റ്റോകറന്‍സി പുറത്തിറക്കി.
‘ഔദ്യോഗിക മെലാനിയ മീം ലൈവായി! നിങ്ങള്‍ക്ക് ഇപ്പോള്‍ $MELANIA വാങ്ങാം,’ പ്രഥമ വനിതയാകുന്ന മെലാനിയ ട്രംപ് തന്റെ ക്രിപ്റ്റോകറന്‍സി പുറത്തിറക്കുന്നതായി എക്‌സില്‍ പങ്കുവെച്ചതിങ്ങനെ.
ട്രംപ് തന്റെ മീം കോയിന്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മെലാനിയയുടെ നീക്കം. കഥാപാത്രങ്ങള്‍, വ്യക്തികള്‍, മൃഗങ്ങള്‍ അല്ലെങ്കില്‍ കലാസൃഷ്ടികള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ക്രിപ്റ്റോകറന്‍സികളാണ് മീം നാണയങ്ങള്‍. ഇതാണ് ട്രംപും മെലാനിയയും ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
$Trump, $Melania നാണയങ്ങള്‍ പുറത്തിറങ്ങിയതിനുശേഷം മൂല്യത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍-ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ സൊളാനയിലാണ് മെലാനിയ കോയിന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.