മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉൾപ്പെടെ എട്ട് പോലീസുകാർക്കാണ് മെമ്മോ ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചത്. എത്താൻ വൈകിയവർക്കെല്ലാം സ്റ്റേഷൻ ഹൗസ് ഓഫീസർ മെമ്മോ നൽകുകയായിരുന്നു. തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതുള്‍പ്പെടെ വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന.
മാനസിക സമ്മര്‍ദ്ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.