മെക്സിക്കോയുമായി അതി‍ർത്തി പങ്കിടുന്ന കാലിഫോ‍ർണിയ, ന്യൂമെക്സിക്കോ സംസ്ഥാനങ്ങളിൽ കമല ഹാരിസിന് മുന്നേറ്റം. മെക്സിക്കോയുമായി അതി‍ർത്തി പങ്കിടുന്ന അരിസോണയിൽ ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മെക്സിക്കോയുമായി അതി‍ർത്തി പങ്കിടുന്ന മറ്റൊരു സംസ്ഥാനമായ ടെക്സസിൽ പക്ഷെ ട്രംപ് വലിയ മുന്നേറ്റമാണ് നടത്തിയത്. മെക്സിക്കൻ അതി‍ർത്തിവഴി എത്തുന്ന അഭയാ‍‌‍ർത്ഥികൾക്കും അനധികൃത കുടിയേറ്റക്കാർക്കും എതിരെ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.

ഒടുവിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ഫലസൂചന

  • അർക്കൻസാസ്: ഡൊണാൾഡ് ട്രംപ്
  • സൗത്ത് കരോലിന: ഡൊണാൾഡ് ട്രംപ്
  • ഫ്ലോറിഡ: ഡൊണാൾഡ് ട്രംപ്
  • റോഡ് ഐലൻഡ്: കമലാ ഹാരിസ്
  • മസാച്യുസെറ്റ്സ്: കമലാ ഹാരിസ്
  • കണക്റ്റിക്കട്ട്: കമലാ ഹാരിസ്
  • ടെന്നസി: ഡൊണാൾഡ് ട്രംപ്
  • ഒക്‌ലഹോമ: ഡൊണാൾഡ് ട്രംപ്
  • മേരിലാൻഡ്: കമലാ ഹാരിസ്
  • അലബാമ: ഡൊണാൾഡ് ട്രംപ്
  • മിസിസിപ്പി: ഡൊണാൾഡ് ട്രംപ്
  • വെസ്റ്റ് വെർജീനിയ: ഡൊണാൾഡ് ട്രംപ്
  • ഇന്ത്യാന: ഡൊണാൾഡ് ട്രംപ്
  • വെർമോണ്ട്: കമലാ ഹാരിസ്
  • കെൻ്റക്കി: ഡൊണാൾഡ് ട്രംപ്
  • ന്യൂയോർക്ക്: കമലാ ഹാരിസ്
  • ടെക്സസ്: ഡൊണാൾഡ് ട്രംപ്
  • നോർത്ത് ഡക്കോട്ട: ഡൊണാൾഡ് ട്രംപ്
  • സൗത്ത് ഡക്കോട്ട: ഡൊണാൾഡ് ട്രംപ്
  • ലൂസിയാന: ഡൊണാൾഡ് ട്രംപ്
  • വ്യോമിംഗ്: ഡൊണാൾഡ് ട്രംപ്
  • ഒഹിയോ: ഡൊണാൾഡ് ട്രംപ്
  • നെബ്രാസ്ക: ഡൊണാൾഡ് ട്രംപ്
  • മിസോറി: ഡൊണാൾഡ് ട്രംപ്
  • മൊണ്ടാന: ഡൊണാൾഡ് ട്രംപ്
  • കൊളറാഡോ: കമലാ ഹാരിസ്
  • ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ: കമലാ ഹാരിസ്
  • കൻസാസ്: ഡൊണാൾഡ് ട്രംപ്
  • അയോവ: ഡൊണാൾഡ് ട്രംപ്
  • മെയ്ൻ: കമലാ ഹാരിസ്
  • കാലിഫോർണിയ: കമലാ ഹാരിസ്
  • വാഷിംഗ്ടൺ: കമലാ ഹാരിസ്
  • ഐഡഹോ: ഡൊണാൾഡ് ട്രംപ്
  • നോർത്ത് കരോലിന: ഡൊണാൾഡ് ട്രംപ്
  • ഒറിഗോൺ: കമലാ ഹാരിസ്
  • ന്യൂ മെക്സിക്കോ: കമലാ ഹാരിസ്
  • വിർജീനിയ: കമലാ ഹാരിസ്
  • ഹവായ്: കമലാ ഹാരിസ്
  • നെബ്രാസ്ക ജില്ല 2: കമലാ ഹാരിസ്