ചൈനീസ് നാവിക കപ്പലുകളുടെയും സൈനിക വിമാനങ്ങളുടെയും വിന്യാസത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ് തായ്‌വാന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍. പ്രദേശത്ത് സംഘര്‍ഷം തുടരുന്നതിനാല്‍ നീക്കം യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
തായ്‌വാന്‍ പ്രസിഡന്റ് ലായ് ചിംഗ്-ടെയുടെ സമീപകാല വിദേശ പര്യടനത്തെത്തുടര്‍ന്ന് ചൈന സൈനിക അഭ്യാസങ്ങള്‍ക്കായി ഒരു ഡസനോളം കപ്പലുകളും 47 സൈനിക വിമാനങ്ങളും തായ്വാന്‍ കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തായ്‌വാന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈനയെ ഈ വിദേശ യാത്രകള്‍ ചൊടിപ്പിച്ചിരുന്നു.