കഥാകാരനും, നോവലിസ്റ്റും, സിനിമാ പ്രവർത്തകനുമായി ഏറെ പ്രശസ്തനായ എം ടി വാസുദേവൻ നായർ ഗണിത ശാസ്ത്ര അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ട്യൂഷൻ അധ്യാപകനായും, ഗ്രാമസേവകനായും ജീവിതത്തിൽ വേഷമണിഞ്ഞിട്ടുണ്ട്. മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് എംടിക്ക് തൻ്റെ സാഹിത്യവാസനയെ പരിപോഷിപ്പിക്കാനായത്. തുടർന്നുള്ളതെല്ലാം ചരിത്രം..

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ,കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചു.

എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.

7 സിനിമകൾ സംവിധാനം ചെയ്തു. 54 സിനിമകൾക്ക് തിരകഥ എഴുതി. 1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു

നോവലുകൾ

മഞ്ഞ്,കാലം ,നാലുകെട്ട്, അസുരവിത്ത്‌, വിലാപയാത്ര,
പാതിരാവും പകൽ വെളിച്ചവും,
അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്)
രണ്ടാമൂഴം,
വാരണാസി

തിരക്കഥകൾ

ഓളവും തീരവും,
മുറപ്പെണ്ണ്,
വിൽക്കാനുണ്ട് സ്വപ്നങ്ങൾ,
നഗരമേ നന്ദി,
അസുരവിത്ത്‌,
പകൽക്കിനാവ്,
ഇരുട്ടിന്റെ ആത്മാവ്,
കുട്ട്യേടത്തി,
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,
എവിടെയോ ഒരു ശത്രു,
വെള്ളം,
പഞ്ചാഗ്നി ,
നഖക്ഷതങ്ങൾ,
അമൃതം ഗമയ,
ആൾക്കൂട്ടത്തിൽ തനിയെ ,
അടിയൊഴുക്കുകൾ,
ഉയരങ്ങളിൽ,
ഋതുഭേദം , വൈശലി,
സദയം,
ഒരു വടക്കൻ വീരഗാഥ,
പെരുന്തച്ചൻ,
താഴ് വാരം,
സുകൃതം,
പരിണയം,
എന്നു സ്വന്തം ജാനകിക്കുട്ടി,
തീർത്ഥാടനം,
പഴശ്ശിരാജ ,
ഒരു ചെറുപുഞ്ചിരി,