മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍. അഡ്വ. മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.മുനമ്പം വഖഫ് വിഷയത്തില്‍ എടുത്ത നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ഐയുഎംഎല്‍ സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോസ്റ്റര്‍ കീറി കളഞ്ഞ നിലയിലാണുള്ളത്. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്.

‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി.ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക’, എന്നിങ്ങനെയായിരുന്നു പോസ്റ്ററുകളി ഉണ്ടായിരുന്നത്.