വാഷിംഗ്‌ടൺ : മുൻ അമേരിക്കൻ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിൻ്റെ റാലിക്കിടെ തോക്കുമായെത്തിയ ഒരാൾ അറസ്റ്റിൽ.

കാലിഫോർണിയയിലെ കോച്ചെല്ലയിൽ നടന്ന റാലിക്ക് സമീപത്തു നിന്നാണ് തോക്കുമായെത്തിയ 49 കാരനായ ലാസ് വേഗസ് നിവാസിയായ വെം മില്ലറാണ് അറസ്റ്റിലായത്. 

ഇയാളുടെ പക്കൽ വ്യാജ വിഐപി പാസ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ട്രംപിന് നേരെയുള്ള മൂന്നാമത്തെ വധശ്രമമാണോ ഇതെന്നാണ് പൊലീസിൻ്റെ സംശയം.

വലതുപക്ഷ-സർക്കാർ വിരുദ്ധ സംഘടനയുടെ ഭാഗമാണ് വെം മില്ലർ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പിടികൂടിയ സമയത്ത് ഇയാളുടെ കൈവശം രണ്ട് തോക്കുകളും ഒരു മാഗസിനും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

ഇത് മൂന്നാം തവണയാണ് ട്രംപിന് നേരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിയിൽ ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. പ്രസംഗത്തിനിടെ ട്രംപിൻ്റെ വലതു ചെവിക്കാണ് വെടിയേറ്റത്. അക്രമി തോമസ് മാത്യു ക്രൂക്‌സ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു.

പിന്നാലെ ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോൾഫ് ക്ലബിലും ട്രംപിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. റയാൻ റൗത്ത് എന്നയാളാണ് അറസ്റ്റിലായത്.