അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് നടത്തിയത്. തനിക്ക് വിഷാദരോഗം ഉണ്ടെന്നും അതിനുളള മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. വിഷാദരോഗത്തിനുള്ള മരുന്നായ കെറ്റാമൈന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരുന്നുപയോഗം മെഡിക്കല്‍ മേല്‍നോട്ടത്തിലാണെന്നും വിഷാദത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ കുറഞ്ഞ അളവില്‍ മരുന്ന് കഴിക്കാറുണ്ടെന്നും മസ്‌ക് വെളിപ്പെടുത്തി.

ഒരു അനസ്‌തെറ്റിക് ആയി വികസിപ്പിച്ചെടുത്ത കെറ്റാമൈന്‍ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവ ചികിത്സിക്കുന്നതിനുള്ള കഴിവ് കൊണ്ട് സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കുറഞ്ഞ ഡോസുകള്‍ ദ്രുത ഗതിയിലുള്ള ആന്റി ഡിപ്രസന്റ് ഫലങ്ങള്‍ നല്‍കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാലും അതിന്റെ ദീര്‍ഘകാല സുരക്ഷയേയും ദുരുപയോഗ സാധ്യതയേയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു.