ഹൈദരാബാദ്: തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടന്‍ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കി. സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആര്‍എസ് നേതാവ് കെടിആറാണെന്ന മന്ത്രിയുടെ ആരോപണം തന്റെയും കുടുംബത്തിന്റെയും പേരില്‍ അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് നാഗാര്‍ജുന പറഞ്ഞു.
മന്ത്രിയുടെ ആരോപണങ്ങള്‍ ഗുരുതരമായ കുറ്റകരമാണെന്നും ഇത് തന്റെയും കുടുംബത്തിന്റെയും മാനഹാനിക്ക് കാരണമായെന്നും നാഗാര്‍ജുന വ്യക്തമാക്കി. ഈ വിഷയത്തില്‍ കെടിആറും മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന മുന്നറിയിപ്പ് നല്‍കിയിരുന്നു.
മന്ത്രിയുടെ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമന്തയും നാഗചൈതന്യയും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പ്രസ്താവന ഇങ്ങനെ:
ലഹരിമരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആര്‍ വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയയ്ക്കാന്‍ നാഗാര്‍ജുനയോടു പറഞ്ഞു.
ഇല്ലെങ്കില്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ പൊളിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. നാഗാര്‍ജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്കു വിടാന്‍ പറഞ്ഞു. ഇതിനു സമാന്ത വിസമ്മതിച്ചു. ഇതാണു വിവാഹമോചനത്തിലെത്താന്‍ കാരണം എന്നാണ്.