എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട​യി​ൽ എ​ഡ്മി​ന്‍റ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള നോ​ർ​ത്തേ​ൺ ആ​ൽ​ബ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ൻ 2024ലെ ​പ്ര​ത്യേ​ക വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ദി​നേ​ശ് രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), സി​ദ്ധാ​ർ​ഥ് ബാ​ല​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജ​യ് കു​മാ​ർ .കെ (​സെ​ക്ര​ട്ട​റി), പ്ര​ജീ​ഷ് നാ​രാ​യ​ണ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡാ​ക്സ് വി​ജ​യ​ഭാ​നു (ട്രെ​ഷ​റ​ർ), വി​ബി​ൻ​കു​മാ​ർ നെ​ല്ലി​ശേ​രി, അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ, റി​മ പ്ര​കാ​ശ്, നീ​തു ഡാ​ക്സ് (ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

മാ​തൃ​സ​മി​തി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജോ​ത്സ്ന സി​ദ്ധ​ർ​ഥി​നെ​യും മാ​തൃ​സ​മി​തി വൈ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സു​ഷ​മ ദി​നേ​ശി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. കാ​ന​ഡ ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്‍റ് ഒ​രു ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യി ന​മാ​ഹാ​യെ അം​ഗീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള പൊ​തു​യോ​ഗ​ത്തി​ൽ 2024ൽ ​കൈ​വ​രി​ച്ച പ്ര​ധാ​ന നേ​ട്ട​ങ്ങ​ളേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും വി​ല​യി​രു​ത്തി.

ഒ​പ്പം 2024 വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. എ​ല്ലാ അം​ഗ​ങ്ങ​ളും എ​ത്തി​യ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക പ്ര​മേ​യ​ത്തി​ലൂ​ടെ പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ പാ​സാ​ക്കി. കാ​ന​ഡ ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്ന നി​ല​യി​ലു​ള്ള എ​ല്ലാ ന​യ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ ന​മ​ഹ​യു​ടെ 2025ൽ ​ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ ചെ​റി​യ രൂ​പ​രേ​ഖ ദി​നേ​ഷ് രാ​ജ​ൻ അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ അ​ജ​യ് കു​മാ​ർ ന​മ​ഹാ വി​ഷ​ൻ 2030 എ​ന്ന മ​ഹ​ത്ത​ര​മാ​യ ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ക​യും എ​ല്ലാ അം​ഗ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഒ​രു ഹി​ന്ദു സം​ഘ​ട​ന എ​ന്ന രീ​തി​യി​ൽ കൂ​ടു​ത​ൽ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്ക​ലാ​ണ് ന​മ​ഹാ വി​ഷ​ൻ 2030. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​കി​ക​രി​പ്പി​ക്കാ​ൻ വേ​ണ്ടി സി​ദാ​ർ​ഥ് ബാ​ല​ൻ​റെ​യും പ്ര​ജീ​ഷ് നാ​രാ​യ​ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു കോ​ർ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.

ന​മ​ഹ​യു​ടെ കു​രു​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​മാ​പി​ച്ചു.