കേരള ഡെമോക്രാറ്റിക് പാർട്ടിയിൽ (കെഡിപി) ചേർന്ന അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി.സി .ചാക്കോ എൻസിപിയെ കുടുംബ സ്വത്താക്കി വിറ്റഴിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രിസ്ഥാനം നിലനിർത്താൻ എ.കെ. ശശീന്ദ്രൻ, പി.സി.ചാക്കോയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുകയാണെന്നും ജോസ്മോൻ ആരോപിച്ചു.

വരും ദിവസങ്ങളിൽ വിവിധ പാർട്ടികളിൽ നിന്നായി ഒട്ടേറെ നേതാക്കളും പ്രവർത്തകരും കെഡിപിയുടെ ഭാഗമാകുമെന്നു നേതാക്കളായ സലിം പി.മാത്യു, സുൾഫിക്കർ മയൂരി, നീണ്ടൂർ പ്രകാശ് എന്നിവർ അറി യിച്ചു.