അർജന്റീനയിലെ പുതിയ സ്റ്റേഡിയത്തിനു ഫ്രാൻസിസ് മാർപാപ്പയുടെ പേര് നല്‌കും. സാൻ ലോറെൻസോ ഡി അൽമാഗ്രോ ക്ലബ്ബിന്റെ പ്രസിഡന്റ്  മാർചെലോ മൊറെറ്റി സെപ്റ്റംബർ 16 ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുകയും അനുമതി വാങ്ങുകയും ചെയ്തു.

ക്ലബിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടൊപ്പം, മൊറെറ്റി വത്തിക്കാനിലെത്തുകയും വിവിധ ഉപഹാരങ്ങൾ നൽകി പാപ്പായെ ആദരിക്കുകയും ചെയ്തു. ക്ലബ് പ്രതിനിധികൾ നൽകിയ ഒരു ജേഴ്സിയിൽ ഒപ്പുവെച്ചു തിരികെ നൽകിയ പാപ്പ അതിലൂടെ തന്റെ സമ്മതമറിയിക്കുകയായിരുന്നു.

മാർപ്പാപ്പയുടെ പ്രശംസ പിടിച്ചുപറ്റിയ ക്ലബാണിത്. പാപ്പയുടെ നടത്തിയ കൂടിക്കാഴ്‌ചയുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചത് ഇപ്രകാരമാണ്: ‘വത്തിക്കാനിലെ ഒരു അവിസ്മരണീയ ദിനം, ഒരു വിശുദ്ധൻ!’ വളരെക്കാലമായി പാപ്പ സാൻ ലോറെൻസോ ഡി അൽമാഗ്രോ ക്ലബ്ബിനു പിന്തുണ നൽകി വരുന്നു.