നൈജീരിയയിലെ ജോസ് നോർത്ത് ഏരിയയിൽ ഫുലാനി തീവ്രവാദികൾ നടത്തിയ വ്യാപക ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊലപ്പെട്ടു. ജോസ് നോർത്ത് ഏരിയയിൽ നവംബർ മൂന്നിനു നടന്ന ആക്രമണത്തിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അമ്മയെയും മകനെയും കൊലപ്പെടുത്തി ഒരാഴ്ചയ്ക്കുശേഷം നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഒരു ക്രിസ്ത്യാനിയെക്കൂടി അക്രമികൾ കൊലപ്പെടുത്തി.

ജോസിന് തെക്ക് മാംഗു കൗണ്ടിയിലെ ദൈക ഗ്രാമത്തിൽ, 30 കാരനായ ഫ്വാങ്‌ഷാക്ക് ലെസുൻ മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനിടെ അക്രമികൾ പതിയിരുന്ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ലെസന്റെ കുടുംബം മാംഗു-ഡൈക്ക പാലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെടുത്ത് നവംബർ നാലിന് ദൈകയിൽ സംസ്‌കരിച്ചു.

ക്രൈസ്തവർക്കെതിരെയുള്ള തീവ്രവാദികളുടെ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വർധിച്ചുവരുകയാണ്. നൈജീരിയൻ സർക്കാർ ഇതിനെതിരെ പ്രായോഗികമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.