നോര്‍വേയിലെ 52കാരിയായ രാജകുമാരി മാര്‍ത്ത ലൂയിസ് അമേരിക്കന്‍ ആത്മീയ ഗുരു 49കാരന്‍ ഡ്യൂറെക് വെറെറ്റിനെ വിവാഹം കഴിച്ചു.

2019ലാണ് ദമ്പതികള്‍ തങ്ങളുടെ ബന്ധം പുറം ലോകത്തോട് ആദ്യമായി വെളിപ്പെടുത്തിയത്. അന്നുമുതല്‍ പങ്കാളികളായികഴിഞ്ഞിരുന്നു ഇരുവരും മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളുടെ അവസാനമാണ് ഇന്ന് വിവാഹിതരായത്. സ്വീഡനില്‍ നിന്നും നോര്‍വേയില്‍ നിന്നുമുള്ള രാജകുടുംബങ്ങളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും നോര്‍വീജിയന്‍ സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഹരാള്‍ഡ് രാജാവിന്റെയും സോഞ്ജ രാജ്ഞിയുടെയും മകളായ മാര്‍ത്ത ലൂയിസ്, 2022-ല്‍ ഔദ്യോഗിക രാജകീയ ചുമതലകളില്‍ നിന്ന് ഒഴിയുകയും, കൂടുതല്‍ സ്വതന്ത്രമായി സ്വന്തം ബിസിനസ്സ് സംരംഭങ്ങള്‍ തുടരുകയുമായിരുന്നു. എന്നാല്‍ വാണിജ്യ പ്രവര്‍ത്തനങ്ങളെ മാര്‍ത്ത ലൂയിസിന്റെ രാജകീയ പദവിയുമായി ബന്ധിപ്പിച്ചതിന് കൊട്ടാരത്തില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും ദമ്പതികള്‍ വിമര്‍ശനം നേരിട്ടിരുന്നു.