മസ്കറ്റ് : ഇന്ത്യയിലെ മികച്ച രുചികള്‍ ആഘോഷിക്കാന്‍ പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു. ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് പ്രീമിയം ഇന്ത്യന്‍ ബസ്മതി അരി, മാംസം, മുട്ടയടക്കമുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവ വലിയ വിലക്കുറവില്‍ ലഭ്യമാക്കും. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ബൗശര്‍ ലുലുവില്‍ പ്രമോഷന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര സഹകരണത്തിന്റെ ചരിത്രം അംബാസഡര്‍ ഊന്നി പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ അത്തരം സഹകരണം പുതിയ തലത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷിക പവര്‍ ഹൗസ് ആണ് ഇന്ത്യ. കാര്‍ഷിക, മാംസ, പൗള്‍ട്രി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പരമോന്നത സമിതിയായ അപെഡ ഈ പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ഇതുവഴി മുപ്പതിലേറെ പ്രദര്‍ശകരുണ്ടാകും. പരിപാടിയിൽ ലുലുവിനെ പ്രശംസിച്ച അദ്ദേഹം ഈ പരിപാടി ഇന്ത്യന്‍ ഉത്പാദനത്തിന്റെ ശക്തിയെ ഒമാനിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്നും പറഞ്ഞു.

അതുല്യ സംരംഭത്തില്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ വി പറഞ്ഞു. അതിര്‍ത്തികള്‍ ഭേദിച്ച് ഭക്ഷണം ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയില്‍ നിന്നുള്ള ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്ക് പരിചയിക്കാനുള്ള ജാലകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അരികളിലെ രാജാവ് എന്നാണ് ബസ്മതി അറിയപ്പെടുന്നത്. നല്ല മണവും രുചിയും ഘടനയുമെല്ലാം ഇതിനുണ്ട്. ഇന്ത്യയിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ പരമ്പരാഗത രീതിയിലാണ് ഇത് കൃഷി ചെയ്യുന്നത്. ഇന്ത്യയിലെ പ്രിയപ്പെട്ട ബസ്മതി അരിയുടെ വ്യത്യസ്ത ശ്രേണികള്‍ ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുണപ്രദവും സമ്പുഷ്ടമായ പ്രോട്ടീനും അടങ്ങിയ ഇന്ത്യന്‍ പൗള്‍ട്രി, മാംസ ഉത്പന്നങ്ങളും ലഭ്യമാണ്. ഇന്ത്യന്‍ കറികള്‍, ബിരിയാണികള്‍, തന്തൂരി അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ അബാസഡർ തന്നെയാണ് ഇതിന്റെ ചിത്രങ്ങൽ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ മികച്ച രുചികൾ ആഘോഷിക്കാൻ നിരവധി പേർ ഒമാൻ ലുലുവിലേക്ക് എത്തും എന്നാണ് പ്രതീക്ഷ. എല്ലാവർഷവും വിവിധ തരത്തിലുള്ള ഫെസ്റ്റിവൽ പ്രവാസികൾക്കായി ലുലു ഒരുക്കാറുണ്ട്. ഇതിൽ ഒന്നാണ് മാമ്പഴ സീസൺ ആയാൽ ഇന്ത്യയിലെ വിത്യസ്ഥ തരം മാമ്പഴങ്ങൾ വെച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.