കാലിഫോർണിയ: എൻഎസ്എസ് കാലിഫോർണിയയുടെ ഓണാഘോഷങ്ങൾ വൻ വിജയമായി. എച്ച്യുഎസ്ഡി പെർഫോമിംഗ് ആർട്സ് സെന്ററിലായിരുന്നു ഓണാഘോഷങ്ങൾ നടന്നത്. 11ന് സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ രാത്രി ഏഴു വരെ നീണ്ടുനിന്നു. എൻഎസ്എസ് കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു.
വിഭവസമൃദ്ധമായ സദ്യക്കു ശേഷം രണ്ടിന് നടന്ന ഉദ്ഘാടന ചടങ്ങിൽ എൻഎസ്എസ് കാലിഫോർണിയ പ്രസിഡന്റ് രാജേഷ് കൊണാഗാപറമ്പത്ത്, വൈസ് പ്രസിഡന്റ് സുജിത് വിശ്വനാഥ്, സെക്രട്ടറി ഇന്ദു നായർ, ജോയിന്റ് സെക്രട്ടറി പ്രിയങ്ക സജീവ്, ട്രെഷറർ ശ്രീജിത്ത് നായർ, ജോയിന്റ് ട്രെഷറർ രജനി ചാന്ദ്, മുൻ പ്രസിഡന്റ് സജേഷ് രാമചന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജയപ്രദീപ്, ഹരി ഗംഗാധരൻ സജീവ് പിള്ള എന്നിവർ പങ്കെടുത്തു.
ഫ്രേമുണ്ട് സിറ്റി കൗൺസിൽ മെമ്പർ രാജ് സെൽവനോടൊപ്പം മറ്റു പ്രമുഖ സംഘടനകളുടെ ഭാരവാഹികളുടെയും കമ്യൂണിറ്റി ലീഡേഴ്സിന്റെയും സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി. പ്രണവം ടീം അവതരിപ്പിച്ച വ്യത്യസ്തമായ തിരുവാതിരയോട് കൂടി തുടങ്ങിയ വിവിധങ്ങളായ കല പരിപാടികൾ ഏറെ പ്രശംസ പിടിച്ചുപറ്റി.
നൃത്തനൃത്യങ്ങളും ഓണപ്പാട്ടുകളും എല്ലാം ഉൾപ്പെട്ട പരിപാടികൾ പര്യവസാനിച്ചതു ആൻഡ്രോമിഡ എന്ന ചെറുനാടകത്തോടു കൂടിയായിരുന്നു. ബേ ഏരിയയിലെ മികച്ച കലാപ്രതിഭകൾ ഒന്ന് ചേർന്ന ജാംസ് ടീമിന്റെ ഗാനമേള ഏറെ ജനശ്രദ്ധ ആകർഷിച്ചു. സൂരജ് സേതുമാധവനും ജിതേഷ് ചന്ദ്രനും ആയിരുന്നു പ്രോഗ്രാമിന്റെ എംസിമാർ.
ഒപ്പം തന്നെ എൻഎസ്എസ് വോളണ്ടിയെസിന്റെ പ്രവത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. ഓണം പ്രോഗ്രാമുകളുടെ പ്ലാറ്റിനം സ്പോൺസർമാരായ റീൽറ്റർ മനോജ് തോമസ്, നന്മ മലയാളം അക്കാദമി, ഗോൾഡ് സ്പോണസർസ് ആയ ഗ്രോവിംഗ് സ്റ്റാർസ്, ഡ്രീം ബിൽഡേഴ്സ്, സിൽവർ സ്പോന്സർസ് ആയ ഫാമിലി ഡെന്റിസ്റ്റി എന്നിവരോടുള്ള നന്ദി വാക്കുകൾക്കതീതമാണന്നു ട്രെഷറർ ശ്രീജിത്ത് നായർ അറിയിച്ചു.
എൻഎസ്എസ് കാലിഫോർണിയയുടെ ഓണാഘോഷങ്ങൾ ഏറ്റവും ഭംഗിയായി നടത്തുന്നതിൽ പങ്കുവഹിച്ച ഏവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ജോയിന്റ് ട്രെഷറർ രജനി പരിപാടികൾക്ക് പരിസമാപ്തി കുറിച്ചത്.