ജെറുസലേം: തെക്കന്‍ ഇസ്രയേലിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. തെക്കന്‍ ഇസ്രയേലിലെ ബീര്‍ഷെബയില്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് ഞായറാഴ്ച വെടിവെപ്പുണ്ടായത്.
25 വയസുകാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഉണ്ടായത് ഭീകരാക്രമണമാണെന്ന് സംശമുണ്ട്. സെന്‍ട്രല്‍ സ്റ്റേഷനില്‍ വെടിവെപ്പ് നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ സംഭവ സ്ഥലത്ത് വെച്ചു തന്നെ വധിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച ടെല്‍ അവീവിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് പേരായിരുന്നു അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.