ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവാദമായ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രണ്ട് സുപ്രധാന ബില്ലുകൾ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബിൽ 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) ബിൽ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗികമായി പേരിട്ടിരിക്കുന്ന’ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (ONOP) ബില്ലും ഇതിൽ ഉൾപ്പെടുന്നു.

ബിൽ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് ലോക്സഭയിലെ എല്ലാ എംപിമാർക്കും ബിജെപി വിപ്പ് നൽകിയിട്ടുണ്ട്.