ഫിലാഡൽഫിയ: മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവലിനെയും സംഘടനാ പ്രവർത്തന രംഗത്ത് ദീർഘകാല സേവനചരിത്രമുള്ള ഫ്രാൻസീസ് പടയാറ്റിയെയും ഓർമ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ “ഗ്രാന്റ് പേർന്റ്സ് ഡേ സെലിബ്രേഷണിൽ” സൂര്യപടം അണിയിച്ചാദരിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലാഡൽഫിയ വികാരിയും ഗ്രേറ്റർ ഫിലാഡൽഫിയ മലയാളി സമൂഹത്തിന്റെ ഗുരു ശ്രേഷ്ഠനുമായ ഫാ. എം.കെ കുര്യാക്കോസും ദൈവശാസ്ത്ര പണ്ഡിതനും ഷിക്കാഗോ രൂപതാ ചാൻസിലറുമായ റവ. ഡോ. ജോർജ് ദാനവേലിലുമാണ് ആദരപ്പൊന്നാട അണിയിച്ചത്.
ഓർമ ഇന്റർനാഷണൽ ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.