ഫ്ലോറിഡ: ഒർലാൻഡോ ആസ്ഥാനമായുള്ള മലയാളി സംഘടനയായ ഒർലാൻഡോ യുണൈറ്റഡ് റീജണൽ മലയാളി അസോസിയേഷന്റെ(ഒരുമ) 2025 വർഷത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ജിബി ജോസഫ് ചിറ്റേടവും സെക്രട്ടറിയായി ജസ്റ്റിൻ ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ക്രിസ് നോയൽ മാളിയേക്കൽ (വൈസ് പ്രസിഡന്റ്), ടോമി മാത്യു (ട്രഷറർ), അനുരാധ മനോജ് (പ്രോഗ്രാം കോഓർഡിനേറ്റർ), നീത പ്രവിബ് (ജോയിന്റ് സെക്രട്ടറി), വർഗീസ് ജോസഫ് (2026ലേക്കുള്ള പ്രസിഡന്റ് ഇലക്ട്).
തെരഞ്ഞെടുപ്പിനുശേഷം നടന്ന സമ്മേളനത്തിൽ ജിബി ജോസഫ് ചിറ്റേടം നന്ദിപ്രകാശനത്തോടൊപ്പം വരും വർഷത്തെ പ്രവർത്തനത്തിന് ഏവരുടെയും സഹകരണവും അഭ്യർഥിച്ചു.
സംഘടനയുടെ പ്രവർത്തനത്തിൽ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും എല്ലാവരോടും പ്രസിഡന്റ് സമിത നോബിൾ നന്ദി രേഖപ്പെടുത്തി. മെയ്റ്റ്ലാൻഡ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. അനൂപ് പുളിക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് മേനോൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.