1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരൻ, പരേതയായ സരസിജ , കൃഷ്ണകുമാർ,ജയന്തി എന്നിവരാണ് സഹോദരങ്ങൾ.
1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മികച്ച ഗായകനുള്ള ദേശീയപുരസ്കാരം 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സർവ്വ ശരണ്യവിഭോ എന്ന ഗാനത്തിന് ലഭിച്ചു
മികച്ച ഗായകനുള്ള കേരളസംസ്ഥാന പുരസ്കാരം 5 തവണ നേടി. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്, 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.,2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്, 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്,2015-ൽ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം….. ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്[
2021 ൽ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്വഴി എന്ന ഗാനത്തിന് ലഭിച്ചു.
1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം നൽകി ആദരിച്ചു.