ചെന്നൈ: ഇന്ത്യന്‍ 2 എന്ന ബിഗ് ബജറ്റ് സിനിമയ്ക്കൊപ്പമാണ് തമിഴ് നാടനും സംവിധായനുമായ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത് അഭിനയിച്ച  ടീൻസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 പ്രേക്ഷപ പ്രീതി നേടുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ത്ഥിപന്‍റെ ചിത്രത്തിന് അത്യാവശ്യം ശ്രദ്ധ ലഭിച്ചിരുന്നു. കൂടുതല്‍ റിലീസിംഗ് ഇല്ലാത്തതാണ് ചിത്രത്തെ ബാധിച്ചത്. അതേ സമയം ചിത്രത്തിന്‍റെ ഒരു വിജയാഘോഷം പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നടത്തിയിരുന്നു. അതില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 

ഇപ്പോഴത്തെ തമിഴ് സിനിമയുടെ അവസ്ഥ പറഞ്ഞ പാര്‍ത്ഥിപന്‍. തന്‍റെ ചിത്രത്തില്‍ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പടം ഇതിലും നന്നായി ഓടും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം വളരെ വിവാദമായി അടുത്തിടെ തമന്ന അഭിനയിച്ച ജയിലര്‍, അരമനൈ 4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു പടം വന്‍ വിജയവും ആയിരുന്നു. ഇതാണ് പാര്‍ത്ഥിപന്‍ ഉദ്ദേശിച്ചത് എന്ന് വിമര്‍ശനം ഉയര്‍ന്നു. 

എന്നാല്‍ സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ രംഗത്ത് എത്തിയ. തന്‍റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയിൽ കഥയുടെയും ആഖ്യാനത്തിന്‍റെ പ്രധാന്യം  കുറയുന്നതിനെക്കുറിച്ചുള്ള തന്‍റെ ആശങ്കകൾ ഉയർത്തിക്കാട്ടാനാണ് ഇങ്ങനെയൊരു അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

തമന്നയെയോ അവരുടെ ആരാധകരെയോ തന്‍റെ വാക്കുകൾ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് പ്രകടിപ്പിക്കുന്നുവെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. ഇന്നത്തെ തമിഴ് സിനിമാ രംഗത്ത് നല്ല കഥ ആഖ്യാനത്തിന്‍റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് തന്‍റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. ആധുനിക തമിഴ് സിനിമയില്‍ കണ്ടന്‍റിനെക്കാള്‍ താര ആധിപത്യമാണെന്ന ചര്‍ച്ച സജീവമാകുന്ന കാലത്ത് പാർഥിപന്‍റെ വാക്കുകള്‍ ടോളിവുഡിലും ആരാധകര്‍ക്കിടയിലും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

എന്നാല്‍ തമന്ന പാർഥിപന്‍റെ വാക്കുകളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും പാര്‍ത്ഥിപന്‍റെ വിശദീകരണം ഈ പ്രസ്താവന ഒരു വിവാദമാകുന്നത് തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിപരമായ പേരുകള്‍ എടുത്തിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ശക്തമാണ്.