ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ അന്തരിച്ച ക്നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകന്‍ പോള്‍ ജെ. മാക്കില്‍ (അനിയന്‍-56)ന്റെ  സംസ്‌കാരം 24 ന് നടക്കും. കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിലിന്റെ ഭര്‍ത്താവാണ്. മകന്‍ എഡ്വിന്‍ മാക്കില്‍.

ഇന്ത്യന്‍ എയര്‍ഫോഴ്സ് അംഗമായിരുന്ന പോള്‍ 2004 -ല്‍ റിട്ടയര്‍ ചെയ്തു . തുടര്‍ന്ന് സഹോദരന്‍ ജെനിയ്ക്കൊപ്പം ദുബായില്‍ ജെനി ഫ്ളവേഴ്സ് എന്ന ബിസ്നസ് സ്ഥാപനം നടത്തി. അവിടെ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പോള്‍ മാക്കില്‍ ഹൂസ്റ്റണിലും ജനി ഫ്ളവേഴ്സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഹൂസ്റ്റണ്‍ കെസിഎസ്, നേര്‍ക്കാഴ്ച്ച പത്രം, ഹൂസ്റ്റണിലെ വിവിധ മലയാളി അസോസിയേഷനുകള്‍ എന്നിവര്‍ അനുശോചിച്ചു.

പോള്‍.ജെ മാക്കിലിന്റെ ഭൗതീക ശരീരം ജൂലൈ 23 ന് വൈകുന്നേരം 5.30 മുതല്‍ ഒന്‍പതു വരെ മിസോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ( 6400,W Fuqua st, missouri city, TX 77489)..സംസ്‌കാര ശുഷ്രൂഷകള്‍ 24 ന് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മിസോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം  സൗത്ത് പാര്‍ക്ക ഫ്യൂണറല്‍  ഹോമില്‍ ഉച്ചയ്ക്ക് 12 ന് നടക്കും.