ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ വ്യാഴാഴ്ച ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലെയും വഴിപാടുകളിലും പ്രസാദങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പരിശുദ്ധി ഉറപ്പാക്കാൻ ‘സനാതന ധർമ്മ സർട്ടിഫിക്കേഷൻ’ സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശിച്ചു. തിരുപ്പതിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം, ‘സനാതന ധർമ്മ’ത്തിനെതിരെ അപകീർത്തിപ്പെടുത്താനോ വിദ്വേഷം വളർത്താനോ ശ്രമിക്കുന്ന വ്യക്തികളുമായോ സംഘടനകളുമായോ നിസഹകരണമാണ് ഉണ്ടാകുകയെന്നും പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡുക്കളുടെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. “ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലെയും വഴിപാടുകളിലും പ്രസാദങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പരിശുദ്ധി ഉറപ്പാക്കാൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ നടപ്പിലാക്കണം,” പവൻ കല്യാൺ പറഞ്ഞു.
ഈ സർട്ടിഫിക്കറ്റ്, ക്ഷേത്രാചാരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുകയും മതപാരമ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.