ടോയ്ലെറ്റിൽ ഇരുന്ന് മൊബൈൽഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ, അത് ആരോഗ്യത്തിന് അത്രനല്ലതല്ല. അടുത്തിടെ നടത്തിയ പഠനത്തിൽ 61.6 ശതമാനംപേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനും 33.9 ശതമാനംപേർ വാർത്തകൾ വായിക്കാനും ടോയ്ലറ്റിലിരിക്കെ മൊബൈൽഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ടോയ്ലറ്റ് സീറ്റിനേക്കാൾ പത്തുമടങ്ങ് കൂടുതൽ അണുക്കൾ ഇത്തരത്തിൽ മൊബൈൽഫോണിലൂടെ ശരീരത്തിൽ പ്രവേശിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനുപുറമേ അർശസ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ടോയ്ലെറ്റിലെ മൊബൈൽഫോൺ ഉപയോഗം കാരണമാകാം.