ന്യൂ​യോ​ർ​ക്ക്: ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ് യാ​ത്രാ​മ​ധ്യേ വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ​നി​ന്ന് തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് ഇ​ൽ​സെ​ഹി​ൻ പെ​ഹ്ലി​വാ​ൻ (59) ആ​ണ് മ​രി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ വി​മാ​നം ന്യൂ​യോ​ർ​ക്കി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. യാ​ത്രാ​മ​ധ്യേ ബോ​ധ​ര​ഹി​ത​നാ​യ പൈ​ല​റ്റി​ന് ഉ​ട​ൻ​ത​ന്നെ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലെ മ​റ്റൊ​രു പൈ​ല​റ്റും സ​ഹ പൈ​ല​റ്റും ചേ​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

വി​മാ​നം നി​ലം​തൊ​ടും മു​ൻ​പേ പൈ​ല​റ്റ് മ​രി​ച്ചി​രു​ന്നു. 2007 മു​ത​ൽ ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സി​ലെ പൈ​ല​റ്റാ​യി​രു​ന്ന ഇ​ൽ​സെ​ഹി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ ന​ട​ത്തി​യ പ​തി​വ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹം വി​ജ​യി​ച്ചി​രു​ന്ന​താ​യി എ​യ​ർ​ലൈ​ൻ​സ് വ​ക്താ​വ് അ​റി​യി​ച്ചു.