യുഎസ് പ്രസിഡൻ്റ് ഇലക്ഷൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ക്വാഡ് ഉച്ചകോടിക്കിടെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സ്ഥിരീകരിക്കാനോ നിരസിക്കാനോ സാധിക്കില്ലെന്ന്  വിദേശകാര്യ മന്ത്രാലയം (എംഇഎ). റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി തൻ്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയെ കാണുമെന്ന് പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് എംഇഎയുടെ പ്രതികരണം.

“പ്രധാനമന്ത്രിക്ക് നിരവധി മീറ്റിംഗുകൾ ഉണ്ട്, പരിമിതമായ സമയത്തിനുള്ളിൽ എല്ലാം ക്രമീകരിക്കാൻ ശ്രമിക്കുകയാണ്.” MEA വക്താവ് പറഞ്ഞു.

സെപ്തംബർ 21ന് നടക്കുന്ന ആറാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കുന്നത്. ഉച്ചകോടി ആദ്യം ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് കരുതിയിരുന്നെങ്കിലും യുഎസിൻ്റെ അഭ്യർത്ഥന മാനിച്ച് വേദി മാറ്റുകയായിരുന്നു.