ജമ്മു കശ്മീരിലെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പാകിസ്ഥാൻ വളരെ സന്തോഷവാനാണെന്ന് പറഞ്ഞു. 

കത്രയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, “കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം പാകിസ്ഥാനിൽ പ്രശംസിക്കപ്പെടുകയാണ്. പാകിസ്ഥാൻ അവരുടെ പ്രകടനപത്രികയിൽ വളരെ സന്തുഷ്ടരാണ്, പരസ്യമായി പിന്തുണ നൽകിയിട്ടുണ്ട്.” 

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ നിലപാടിലാണെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.