കേരളാ പോലീസിലെ ഉദ്യോഗസ്ഥരുടെ ആത്മഹത്യ തുടർകഥയാകുന്നു. എറണാകുളം ജില്ലയിലെ പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ഇന്ന് ആത്മഹത്യ ചെയ്തു.
പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.