ഒക്ടോബർ രണ്ടു മുതൽ 27 വരെ റോമിൽ നടക്കുന്ന സിനഡാലിറ്റി സംബന്ധിച്ച സിനഡിന്റെ രണ്ടാമത്തെയും അവസാനത്തെയും സമ്മേളനത്തിൻ്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. രണ്ടാം ഭാഗം ആരംഭിക്കുന്നതിന് മുമ്പ്, ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ അനുതാപ ജാഗരണ പ്രാർഥന നടക്കും. ഈ ജാഗരണ പ്രാർഥനയിൽ പങ്കെടുക്കുന്നവർ ഒരുമിച്ച് പ്രാർഥിക്കുകയും പാപങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്യും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒക്ടോബർ ഒന്നിന് വൈകുന്നേരം ആറുമണിക്കാണ് ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷത വഹിക്കുന്ന ജാഗരണ പ്രാർഥന ആരംഭിക്കുന്നത്. യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെയും ഇൻ്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെയും സഹകരണത്തോടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റും റോം രൂപതയും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് ഈ ജാഗരണ പ്രാർഥന.
മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഗരണ പ്രാർഥനയിൽ ദുരുപയോഗം, യുദ്ധം, കുടിയേറ്റം മുതലായവയ്ക്ക് ഇരയായ മൂന്നുപേരുടെ സാക്ഷ്യവും ഉണ്ടായിരിക്കും.