നമ്മുടെ സമയം മോശമാണെങ്കിൽ നമ്മെ നമ്മിൽത്തന്നെ അടച്ചിടാതെ നാം ദൈവവുമായി വേദന പങ്കുവയ്ക്കണമെന്ന് മാർപ്പാപ്പാ. “എക്സ്” (X)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ, നമുക്ക് നിരാശയെ ജയിക്കാനും വീണ്ടും ആരംഭിക്കാൻ പറ്റിയ ഉചിതമായ സമയമായി ഓരോ നിമിഷവും ജീവിക്കാനും കഴിയും. അതുകൊണ്ട്, ഏറ്റവും മോശം നിമിഷങ്ങളിൽ, നാം നമ്മളെ നമ്മിൽത്തന്നെ അടച്ചിടരുത്: നമ്മുടെ വേദനയെക്കുറിച്ച് ദൈവത്തോട് സംസാരിക്കുകയും വേദന സഹിക്കാൻ പരസ്പരം സഹായിക്കുകയും ചെയ്യാം.