ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: ഗാല്‍വെസ്റ്റണ്‍-ഹ്യൂസ്റ്റണ്‍ അതിരൂപതയുടെ പാസ്റ്ററല്‍ ഭരണത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള 75 വയസുകാരനായ കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഓസ്റ്റിനിലെ ബിഷപ്പ് ജോ എസ്. വാസ്‌ക്വെസിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിച്ചു.
2025 ജനുവരി 20 ന് അമേരിക്കയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറി വാഷിംഗ്ടണ്‍ ഡി.സിയിവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗാല്‍വെസ്റ്റണ്‍-ഹ്യൂസ്റ്റണ്‍ അതിരൂപത ടെക്‌സസ് സംസ്ഥാനത്ത് 8,880 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ളതതാണ്. ഇവിടെ ജനസംഖ്യയിലെ 7,562,448 പേരില്‍ 1,700,000 പേര്‍ കത്തോലിക്കരാണ്. സഭയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള അതിരൂപതകളിലൊന്നാണ് ഇത്.