വത്തിക്കാന്‍: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു രണ്ടു മാസം തിയകയുന്നതിനു മുന്‍പു മാര്‍ ജോര്‍ജ് കൂവക്കാടിനു പുതിയ നിര്‍ണായക ചുമതലകള്‍ നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.
മതാന്തര സംവാദങ്ങള്‍ക്കുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലപ്പത്തേക്കു മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ മാര്‍പാപ്പ നിയമിച്ചു. വത്തിക്കാനിലെ ഇത്തരം ഉന്നത പദവിയില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും മാര്‍ കൂവക്കാടിനു സ്വന്തമാണ്.
കേവലം ഒരു വൈദികന്‍ എന്ന നിലയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്കിടയില്‍ ഉന്നതമായ പദവിയിലേക്ക് എത്തുന്ന ആള്‍ എന്ന നേട്ടവും കൂവക്കാടിനു സ്വന്തം. മാര്‍പാപ്പയുടെ വിവിധ രാജ്യങ്ങളിലെ യാത്രയുടെ ഉത്തരവാദിത്വം തുടര്‍ന്നും തുടരും.
മതാന്ദ്രസംവാദങ്ങള്‍ക്കുള്ള വത്തിക്കാന്‍ സംഘത്തലവന്‍ എന്ന സുപ്രധാന ചുമലയെക്കുറിച്ചു പ്രശത്യാശയോടെയാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. പരിശുദ്ധ മാര്‍പാപ്പയുട മാര്‍ഗനിര്‍ദേശം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ കണ്ടെത്തിയ മതസൗഹാര്‍ദ പാതയെ ആശ്രയിച്ച്, എല്ലാവരുടെയും പ്രാര്‍ഥനകളുടെ പിന്തുണയോടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കര്‍ദിനാള്‍ പറഞ്ഞു.
മതങ്ങള്‍ക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന ജനങ്ങള്‍ക്കിടയില്‍ സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാര്‍ഥനകള്‍ തനിക്കൊപ്പം ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടും.
മതാന്തര സംഭാഷണം കേവലം മതങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ല, മറിച്ചു ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണ്. ഇസ്ലാം മത വിശ്വാസികളുമായുള്ള സംഭാഷണത്തിനും ഏറെ ഊന്നല്‍ നല്‍കും.
മാര്‍പാപ്പയുമായി നടത്തിയ വിദേശ യാത്രകള്‍, മറ്റു മതങ്ങള്‍ ഭൂരിപഷം വരുന്ന രാജ്യങ്ങളില്‍ അനുഭവിച്ച മതസൗഹാര്‍ദ കൂട്ടായ്മകളും സംഭാഷണങ്ങളും പുതിയ ദൗത്യനിര്‍വഹണത്തിനു ഏറെ സഹായകരമാകുമെന്നും മാര്‍ കൂവക്കാട് പ്രതീക്ഷ പങ്കുവച്ചു.
ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശന വേളയില്‍ നജാഫിലെ ഗ്രാന്‍ഡ് ആയത്തുല്ല സയ്യിദ് അലി അല്‍സിസ്താനിയുമായി മാര്‍പാപ്പ നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനമായെന്നതും കര്‍ദിനാള്‍ കൂവക്കാട് പറഞ്ഞു.