തിരുവനന്തപുരം: ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റർ. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്തിൽ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇന്ന് രാവിലെയാണ് വിവി രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും ഒപ്പം തന്നെ ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും ഈ പോസ്റ്റർ വന്നിട്ടുള്ളത്.
അതിൽ പ്രധാനമായും പറയുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇത്തരം കാര്യങ്ങളൊക്കെ അന്വേഷിക്കണം, പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നിങ്ങനെയാണ്. നടപടിക്ക് പിന്നിൽ ആരാണെന്ന കാര്യം അവ്യക്തമാണ്. പാർട്ടിയിലെ പടലപ്പിണക്കത്തിന്റെ തുടർച്ചയാകാം ഇതെന്നാണ് കരുതുന്നത്.