ന്യൂയോർക്ക്: ബേബി പി. പൊറിഞ്ചു ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേരാമംഗലം കുടുംബാംഗമാണ്. യോങ്കേഴ്സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് അംഗമാണ്.
അന്തരിച്ച ഇവാഞ്ചലിസ്റ്റ് പി.പി. ജോബിന്റെ സഹോദരനും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യ സഹോദരി ഭർത്താവുമാണ്.
ഭാര്യ അച്ചാമ്മ ബേബി (ലില്ലിക്കുട്ടി). മക്കൾ: ലിബ്സി, ലിബി ബേബി (ലൂക്ക് മാലക്കായ്), വർഗീസ് ബേബി (റോയ്). മരുമക്കൾ: ബെജോർൺ, ഷെനെല്ലെ. കൊച്ചുമക്കൾ: ലൈല, അലന.
സംസ്കാര ശുശ്രൂഷ തിങ്കൾ(ജൂലൈ 22) രാവിലെ 8.30 മുതൽ യോങ്കേഴ്സ് ഫ്ലിൻ മെമ്മോറിയൽ ഹോം സെൻട്രൽ പാർക്ക് അവന്യൂയിൽ.
തുടർന്ന് സംസ്കാരം രാവിലെ 11നു മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ 50 ജാക്സൺ അവന്യൂ (ജാക്സൺ ഏവ്, സോ മിൽ റിവർ റോഡ്) ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സണിൽ.