എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂർ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.
പി.പി ദിവ്യക്ക് ജാമ്യം അനുവദിച്ചപ്പോഴുണ്ടായിരുന്ന പ്രധാന ഉപാധികളിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഉപാധികളില്‍ ഇളവ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ മാത്രം ഹാജരായാല്‍ മതിയാകും.
തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജിയില്‍ വിധി പറയാനിരുന്നത് ബുധനാഴ്ചയായിരുന്നു. എന്നാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.