കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പി.പി ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ വനിതാ പൊലീസ് കേസ് എടുത്തത്.

യൂട്യൂബറായ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസ്.