ചെയ്ത രണ്ട് ഹൊറർ ചിത്രങ്ങളും മികച്ചതാക്കി മാറ്റിയ രാഹുൽ സദാശിവന്‍റെ അടുത്ത ചിത്രത്തിൽ നായകനാകാൻ പ്രണവ് മോഹൻലാൽ. ഇരുവരും ഒന്നിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒഫീഷ്യൽ അനൗൺസ്മെന്‍റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലും രാഹുൽ സദാശിവനുമൊപ്പം സിനിമയുടെ നിർമാതാക്കളും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

സംവിധായകന്‍റെ ആദ്യ രണ്ട് ചിത്രം പോലെ ഇതും ഹൊറർ ഴേണറാണെന്നാണ് റിപ്പോർട്ട്. ഷെയ്ൻ നിഗം,   രേവതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ ഭൂതകാലമാണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ അതേ ടീം തന്നെയാണ് ഈ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്.