16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ റഷ്യ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്കായി ചൊവ്വാഴ്ച റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടാറ്റർസ്ഥാൻ മേധാവി റുസ്തം മിന്നിഖാനോവിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി വാദിച്ചുകൊണ്ട്, സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.