നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചു. 

“നമ്മുടെ ബഹുമാനപ്പെട്ട നാഷണൽ ജിഎസ് ശ്രീ @abhishekaitc യുടെ സാന്നിധ്യത്തിൽ ഇന്ന് തൃണമൂൽ കോൺഗ്രസ് കുടുംബത്തിൽ ചേർന്ന നിലമ്പൂർ എംഎൽഎ ശ്രീ പി വി അൻവറിന് വളരെ ഊഷ്മളമായ സ്വാഗതം. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം” എന്ന് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.