ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് വ്യാഴാഴ്ച അന്തരിച്ചു. 92 കാരനായ പ്രശസ്ത സാമ്പത്തിക വിദഗ്ധനെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) പ്രവേശിപ്പിക്കുകയായിരുന്നു. 

മരണത്തിന് പിന്നാലെ 2025 ജനുവരി 3 വരെ സ്ഥാപക ദിനാഘോഷങ്ങളും ഔട്ട്റീച്ച് പരിപാടികളും ഉൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിക്കൊണ്ട് കോൺഗ്രസ് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ സമയത്ത് പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.

ദീർഘവീക്ഷണമുള്ള നേതാവിൻ്റെയും രാഷ്ട്രതന്ത്രജ്ഞൻ്റെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി കോൺഗ്രസ് നേതാക്കൾ മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു.