ആരവം മുഴക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് തൊട്ടടുത്തുള്ള ആളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അയാളെ കേള്‍ക്കാനുമുള്ള ശക്തി തനിക്ക് ലഭിക്കാൻ ഭാരത് ജോഡോ യാത്ര സഹായിച്ചു എന്ന് രാഹുൽ ഗാന്ധി.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ആണ് അദ്ദേഹമിത് വ്യക്തമാക്കിയത്. ആ 145 ദിവസങ്ങളിലും അതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളിലും താന്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ കേട്ടുവെന്നും ഓരോ ശബ്ദവും വിവേകം നിറഞ്ഞതായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഓരോ ശബ്ദവും തന്നെ പുതിയ എന്തെങ്കിലും പഠിപ്പിച്ചുവെന്നും ഓരോ ശബ്ദവും നമ്മുടെ പ്രിയപ്പെട്ട ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്നതായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.