‘ന്നാ താൻ കേസ് കൊട്’ എന്ന ചലച്ചിത്രത്തിലൂടെ ജനപ്രീതീ നേടിയ നടനും, സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും, പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം.
‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്‌തി കാരാട്ട്. അസോസിയേറ്റ് ഡയറക്ടർക്ക് പുറമെ ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിയാണ് ദീപ്തി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്ത രാജേഷ്, പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്.