കോൺഗ്രസ് എംപി അഭിഷേക് മനു സിങ്‌വിക്ക് അനുവദിച്ച സീറ്റിൽ നിന്ന് പാർലമെൻ്റ് സുരക്ഷാ ഉദ്യോഗസ്ഥർ പണം കണ്ടെടുത്തതായി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ. എന്നാൽ, അഭിഷേക് മനു സിങ്‌വി ആരോപണങ്ങൾ നിഷേധിച്ചു.
ധൻഖറിൻ്റെ അവകാശവാദം കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായി. അന്വേഷണത്തിന് മുമ്പ് പേരുകൾ പറയേണ്ടതില്ലെന്ന് മല്ലികാർജുൻ ഖാർഗെ ഊന്നിപ്പറഞ്ഞു.
“രാജ്യസഭയിൽ പോകുമ്പോൾ ഞാൻ 500 രൂപ നോട്ട് കയ്യിൽ കരുതിയാൽ മതി. ഞാൻ ഇതിനെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. 12.57 ന് ഞാൻ സഭയിലെത്തി. ഉച്ചയ്ക്ക് 1 മണിക്ക് സഭയിൽ നിന്ന് എഴുന്നേറ്റു. പിന്നെ, 1.30 വരെ ഞാൻ കാൻ്റീനിൽ ഇരുന്നു. അയോധ്യ എംപി അവധേഷ് പ്രസാദിനൊപ്പം പാർലമെൻ്റ് വിട്ടു,” അഭിഷേക് മനു സിങ്‌വിപറഞ്ഞു.