ക്രിസ്മസ് ആഘോഷത്തിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ മലയാളി. കഴിഞ്ഞ വർഷത്തേക്കാൾ 24 ശതമാനത്തിൻ്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ് ദിനത്തിലും തലേദിവസുമായുള്ള രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 152 കോടിയുടെ മദ്യമെന്നാണ് റിപ്പോർട്ട്.
 
കഴിഞ്ഞ വർഷത്തേക്കാൾ റെക്കോര്‍ഡ്  മദ്യവിൽപ്പനയാണ് ഇത്. 2024 ഡിസംബര്‍ 24,25 ദിവസങ്ങളിൽ ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടി മാത്രമായിരുന്നു.

ഡിസംബര്‍ 25ലെ വില്‍പനയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവുണ്ട്. 

ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റത്.