കോട്ടയം ഈസ്റ്റ് പൊലീസാണ് റബർ ഡിലെഗ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനം സ്ഥാപിച്ചത്. റബർ ഉപയോഗിച്ചു നിർമിച്ച പുതിയ ഡിവൈഡർ സംവിധാനത്തിനു 10 വർഷം വരെയാണ് ആയുസ്സ്. നീളമേറിയ സ്ക്രൂ ഉപയോഗിച്ചാണ് ഇവ റോഡിൽ ഉറ പ്പിക്കുന്നത്.
മറ്റു ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ കാറ്റടിച്ചാൽ വീഴില്ല. യാത്രക്കാരുടെ കാ ഴ്ച മറയ്ക്കുകയില്ല. പരിപാലനച്ചെലവുംകുറവാണ്. 3 മാസത്തിൽ ഒരിക്കൽ പ്രത്യേക ക്ലീനിങ് ലായനി ഉപയോഗിച്ച് ഇവയിലെ റിഫ്ലക്ടറുകൾ കഴുകി വൃത്തിയാക്കിയാൽ മതി.സാധാരണ ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ വളരെ സുര ക്ഷിതമാണ്. ഇവയിൽ മറ്റു വാഹ നങ്ങൾ ഇടിച്ചാലും കേടുപാട് സംഭവിക്കില്ല