ദിവസങ്ങളോളം ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തു. ജനുവരി 16 ന് പുലർച്ചെ തൻ്റെ വസതിയിൽ മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റതിനെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

12 മണിയ്ക്ക് മുമ്പ് സെയ്ഫിനെ ഡിസ്ചാർജ് ചെയ്യുമെന്ന് ലീലാവതി ഹോസ്പിറ്റലിലെ ഡോ. നിതിൻ ഡാംഗെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അമ്മ ഷർമിള ടാഗോറും നടിയും ഭാര്യയുമായ കരീന കപൂർ ഖാൻ ഉൾപ്പെടെയുള്ള താരത്തിൻ്റെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. കറുത്ത നിറത്തിലുള്ള പോർഷെയിൽ താരം ആശുപത്രി പരിസരത്ത് നിന്ന് ഇറങ്ങുന്നതിൻ്റെ ദൃശ്യമാണ് പങ്കുവെച്ചത്.

നിരവധി ചിത്രങ്ങളിൽ, വെളുത്ത ഷർട്ടും നീല ഡെനിമും ധരിച്ച നടൻ, കൈയിൽ ബാൻഡേജുമായി മുംബൈയിലെ വസതിയിൽ എത്തുന്നത് കാണാം.