വത്തിക്കാനിൽ സേവനം ചെയ്യുന്ന കർദിനാൾമാരുടെ ശമ്പളം വീണ്ടും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നവംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച തീരുമാനം ഒക്ടോബർ 18 ന് കർദിനാൾമാരെ അറിയിച്ചിരുന്നു.

പ്രതിമാസ അലവൻസുകളുടെ ഭാഗമായിരുന്ന സെക്രട്ടേറിയൽ ബോണസ്, ഓഫീസ് പ്രതിഫലം എന്നിവ ഇനി നൽകില്ല. വത്തിക്കാനിൽ ജോലിചെയ്യുന്ന ഒരു കർദിനാളിന് എത്ര ശമ്പളം ലഭിക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല. 2021 മാർച്ചിലും വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന കർദിനാൾമാരുടെ ശമ്പളം 10% കുറയ്ക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചിരുന്നു.